പ്രശസ്ത കവി കുടുംബമായ കുട്ടമത്ത് കുന്നിയൂർ അംഗമായി വടകര താലൂക്കിലെ അഴിയൂരിൽ 1939-ൽ ജനനം.
പ്രാഥമിക-ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി സർവകലാശാലയിൽ നിന്ന് ചരിത്രം-സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. 1971 കാലിക്കറ്റ് സർവകലാശാല ചരിത്ര വകുപ്പിൽ നിന്ന് എം.എ ബിരുദവും തുടർന്ന് ഡോ.എം.പി ശ്രീകുമാരൻ നായരുടെ കീഴിൽ പി.എച്ച്.ഡി ഗവേഷ ണവും നടത്തി. തലശ്ശേരിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്ടറിയെപ്പറ്റിയായിരുന്നു ഗവേഷണം.
പരമ്പരാഗത ഗ്രാമഭരണത്തിൽ തെക്കെ തൃക്കരിപ്പൂരിൽ പട്ടേൽ സ്ഥാനം വഹിച്ച് ഔദ്യോഗികജീവിതം ആരംഭിച്ചു. 1983-ൽ പുതുതായി രൂപീകരിച മംഗലാപുരം സർവകലാശാലയിൽ പ്രൊഫസറും ചരിത്രവകുപ്പ് മേധാവിയുടെ ഡീനുമായി നിയമിതനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവകുപ്പിൽ അധ്യാപകനും തുടർന്ന് 1998-ൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായി.
ഇംഗ്ലീഷിലും മലയാളത്തിലുമായി 20-ലധികം ഗ്രന്ഥങ്ങളും അനേകം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലബാറിലെ ഫോക്‌ലോർ കർഷക സമരങ്ങൾ, ദേശീയത, തുടങ്ങിയ വിഷയങ്ങളിൽ ഡോ.കുറുപ്പ് തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.
മലയാളത്തിലെ മികച്ച സാമൂഹ്യ ശാസ്ത്ര കൃതിക്കുള്ള കെ. ദാമോദരൻ അവാർഡ് (പഴശ്ശി സമരങ്ങൾ), ഏറ്റവും നല്ല അധ്യാപകനുള്ള കൊച്ചുണ്ണി പണിക്കർ അവാർഡ്, എം.ഇ.എസിന്റെ കമ്മ്യൂണൽ ഹാർമണി അവാർഡ്, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അവാർഡ്, അബുദാബി ശക്തിയുടെ ടി.കെ. രാമകൃഷ്ണൻ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെ നൂറു വിദ്യാഭ്യാസ പ്രവർത്തകരിൽ ഒരാളായി WORLD BIOGRAPHY ഡോ.കുറുപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
- 1991-ൽ കർണാടകയിലെ ദർവാഡയിൽ നടന്ന സൗത്ത് ഇ ഹിസ്റ്ററി കോൺഗ്രസ് പ്രസിഡന്റായും 1993-ൽ മൈസൂരിൽ നടന്ന ഹിസ്റ്ററി കോൺഗ്രസിൽ ആധുനിക ചരിതവിഭാഗം പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേന്ത്യയിലെ സുപ്രധാന സർവകലാശാലകളിൽ പഠനവിഭാഗം അംഗമായും വിദേശം-യുറോപ്യൻ സർവകലാശാലകളിൽ അംഗമായും നിയമിതനായിട്ടുണ്ട്.
1998-ൽ ഇന്തോ-സോവിയറ്റ് ഡെലിഗേഷൻ്റെ ഭാഗമായി കേരളത്തിലെ കർഷക സമരങ്ങളെക്കുറിച്ച് മോസ്കോയിൽ നടന്ന സെമിനാറിൽ പ്രബന്ധമവതരിപ്പിച്ചു. ആംസ്റ്റർഡാം, ഹവാന, ബാസൽ, ലണ്ടൻ, ന്യൂഡൽഹി തുടങ്ങിയയിടങ്ങളിലെ ചരിത്ര രേഖകളിൽ ഗവേഷണം നടത്തിയിട്ടുണ്ട്.
കേരളത്തിന്റെ തനതു അനുഷ്ഠാന കലയായ തെയ്യത്തെ തന്റെ THE CULTOF THEYYAMAND HERO WORSHIP IN KERALA (1973, KOLKATTA) എന്ന ഗ്രന്ഥത്തിലൂടെയും കൊടക്കാട് കലാനികേതൻ എന്ന സ്ഥാപനത്തി ലൂടെയും അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുക്കുന്നതിൽ കുറുപ്പിന്റെ പങ്ക് പ്രത്യേകം സ്മരണീയമാണ്.
2002-ൽ വടകരയിൽ മലബാർ പ്രദേശത്തിന്റെ ഗവേഷണത്തിന് വേണ്ടി സ്വന്തം ഫണ്ടുപയോഗിച്ച് MALABAR INSTITUTE FOR RESEARCH AND DEVELOPMENT എന്ന ഗവേഷണ സ്ഥാപനം ആരംഭിച്ച് ഇന്ത്യാ ഗവൺമെന്റുമായും മറ്റു സാംസ്കാരിക സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ചു വരുന്നു. 2006-ൽ സെന്റർ ഫോർ ഹെറിട്ടേജ് സ്റ്റഡീസിന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനായി.
കെ.എ. കേരളീയൻ സ്മാരക സമിതിയുടെ പ്രസിഡന്റ്, മലപ്പുറത്തെ മഅ്ദിൻ അക്കാദമിയുടെ ഇന്റർനാഷണൽ പഠനകേന്ദ്രത്തിന്റെ ഹോണററി ഡയറക്ടർ ജനറൽ എന്നീ പദവികൾ വഹിക്കുന്നു.
All Fine Apartment
SK Pottakkat Road
Puthiyara, Calicut 4
Mob: 9747002929
kknkuruppmird@gmail.com
Check out the authors profile to know more about their books