തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട മേലതിൽ തറവാട്ടിൽ ബി. കൃഷ്ണമ്മ - ജി. ബാലകൃഷ്ണൻ നായർ ദമ്പതികളുടെ മകനായി 1959-ൽ ജനനം. സ്കൂൾ, കോളേജ് പഠനകാലത്ത് മേലതിൽ ദിവാകരൻ എന്ന പേരിൽ ആനുകാലികങ്ങളിൽ കഥകളും ഫീച്ചറുകളും യാത്രാ വിവരണങ്ങളുമെഴുതി ശ്രദ്ധേയനായി. കേസരി വാരികയുടെ തിരുവനന്തപുരം ജില്ലാ ലേഖകനായി പത്രപ്രവർത്തന തുടക്കം. ജില്ലാ വാർത്തകൾക്കു പുറമേ സിനിമാ നിരൂപണ കോളവും സമ്പന്നമാക്കി. തുടർന്ന് കേരള പ്രതിക ദിനപത്രത്തിന്റെ റിപ്പോർട്ടറായി ഹ്യൂമൺ ഇന്ററസ്റ്റഡ് സ്റ്റോറികൾക്ക് പുതുമാനം നെയ്തു. 1984-ൽ കേരളകൗമുദിയുടെ റിപ്പോർട്ടറായി. മേലതിൽ ദിവാകരൻ എന്ന പേരിലും എം. ബി. ദിവാകരൻ എന്ന പേരിലും ആയിരക്കണക്കിന് വാർത്താധിഷ്ഠിത സ്റ്റോറികൾക്കും മാനവീകതാ സ്പർശമുള്ള റിപ്പോർട്ടുകൾക്കും രാഷ്ട്രീയ ലേഖനങ്ങൾക്കും ഫീച്ചറുകൾക്കും പുറമേ പരിസ്ഥിതി പത്രപ്രവർത്തനത്തിന് ബീജാവാപം നല്കി.
- പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറുഞ്ഞി കാടുകൾക്ക് വംശനാശം നേരിട്ടതോടെ, നീലക്കുറുഞ്ഞി മലകളുടെ സംരക്ഷണമാവശ്യപ്പെട്ട് എൺപതുകളുടെ ഒടുവിലാരംഭിച്ച പ്രത്യക്ഷ സമരപരി പാടികളുടെ മുൻനിരക്കാരനായി. അശംബുഗ്രീൻസിന്റെ ബാനറിൽ സുന്ദർലാൽ ബഹുഗുണ, സഫേർഫൂട്ടാഹള്ളി,ഇസ്റേയൽ ബൂഷി, കെ. വി. സുരേന്ദ്രനാഥ്, ജി. രാജ്കുമാർ എന്നിവർക്കൊപ്പം കൊടൈക്കനാലിൽ നിന്ന് നീലഗിരി മലനിരകളിലൂടെ ഏഴ് ദിവസം നീണ്ട പദയാത്ര നടത്തി മൂന്നാറിലെത്തി. നിരന്തര പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടു. നീലക്കുറുഞ്ഞി കാടുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ച് നിരവധി ലേഖനങ്ങളെഴുതി. അഗസ്ത്യാർകൂടം മുതൽ കൊടക് വരെ ഉൾപ്പെട്ട സഹ്യമല നിരകളിലും കൊടും വനങ്ങളിലും നിരന്തരയാത്ര നടത്തി പരിസ്ഥിതി ദുർബലവനങ്ങളെയും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും കുറിച്ച് ശ്രദ്ധേയ റിപ്പോർട്ടുകൾ തയ്യാറാക്കി.
ഉൾക്കാടുകളിലെ കാണിക്കാരുടെ മന്ത്ര തന്ത്രകീയകൾ, മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുന്ന ശബരിമല, പൊന്നമ്പലമേട് വനങ്ങളിലെ മലമ്പണ്ടാരങ്ങൾ, തമിഴ്നാട് ചിറ്റാർ വനഡിവിഷനിൽ ഒറ്റപ്പെട്ടു കിടക്കുന്ന ആനനിരത്തി എന്ന കേരളവനം, കടുവാ ചിലന്തി, മനുഷ്യന് കടന്നുകയറാൻ കഴിയാത്ത ചിന്നപ്പുല്ല്, ചെമ്മുഞ്ചി മേടുകൾ, വിതുര പെൺവാണിഭം, അഗസ്ത്യാർകൂടത്തിലെ തമിഴരുടെ രഹസ്യ ആചാരാനു ഷ്ഠാനങ്ങൾ, 22 തവണ പാമ്പു കടിയേറ്റിട്ടും മരിക്കാത്ത ഓമന, കാളക്കല്ല് എന്ന കൊടുംവനത്തിലെ കഞ്ചാവ് തൈലം വാറ്റ് തുടങ്ങി പൊതുചർച്ചകൾക്ക് വഴി മരുന്നിട്ട് ഒട്ടേറെ സ്റ്റോറികൾ ലോകത്തിന് മുന്നിലെത്തിച്ചു. മൂന്ന് ദശാബ്ദത്തിലേറെക്കാലം കേരളകൗമുദിയിൽ റിപ്പോർട്ടറായും പ്രതാധിപ സമിതിയംഗമായും പ്രവർത്തിച്ചു. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച “വാർത്ത വരുന്ന വഴികൾ” എന്ന പരമ്പര പ ത്ര പ്രവർത്തകർക്കും ജേർണലിസം വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമായി.
- സാഹിത്യപരമായ പത്ര പ്രവർത്തനത്തിന് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ പുരസ്കാരം കരസ്ഥമാക്കി. മറ്റ് നിരവധി അവാർഡുകൾ നേടി. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് , ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ നാഷണൽ കൗൺസിൽ മെമ്പർ, തിരുവനന്തപുരം റൂറൽ സ്ഥാപക പ്രസിഡന്റ്, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് സീനിയർ മെമ്പർ, കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ അംഗം എന്നീ നിലകളിൽ സജീവമായിരുന്നു. പരിസ്ഥിതി പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ ഇപ്പോഴും സജീവം.
ഭാര്യ : ബൈജുസരസ്വതി
മക്കൾ : ദേവിനാകൃഷ്ണ, ദേവികാകൃഷ്ണ
വിലാസം : "ദ്വാരക', മണിക്യപുരം, കരുപ്പൂര് പി.ഒ., നെടുമങ്ങാട്.
ഫോൺ : 9539082215
Check out the authors profile to know more about their books