കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽപ്പെട്ട ഇട്ടിവാ വില്ലേജിൽ കാട്ടാമ്പള്ളിയിൽ ജനിച്ചു. മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദവും പബ്ലിക് റിലേഷൻസ് & ജേർണലിസം, യോഗ & നാച്ചുറോപ്പതി എന്നീ വിഷയങ്ങളിൽ ഡിപ്ലോമയും നേടി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടർ, ക്ലർക്ക്,പെഷ്യൽ അസിസ്റ്റന്റ് , പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് - എന്നീ നിലകളിൽ സേവ ന മ നു ഷ്ഠിച്ചു. "ട്രാൻസ്പോർട്ട് ടൈംസ് ', "ട്രാൻസ്പോർട്ട് എംപ്ലോയി', "ട്രാൻസ്പോർട്ട് പെൻഷണർ' എന്നീ മാസികകളുടെ പത്രാധിപരും കെ. എസ്. ആർ. ടി. സി കേന്ദ്രകലാ സാംസ്കാരിക സംഘടനയായ "കൈസ്ക'യുടെ പ്രസിഡന്റും ആയിരുന്നു. 2005 ഒക്ടോബർ 31-ന് സർവ്വീസിൽ നിന്നും വിരമിച്ചു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ശുഭയാത്ര, ഇളനീർത്തുള്ളികൾ (കവിത), നേർക്കാഴ്ച്ച (ലേഖനം), ആത്മാരാമൻ (ജീവചരിത്രം) എന്നിവയാണ് ഇതരകൃതികൾ, ഭാര്യ "കെൽടോണി ൽ നിന്ന് റിട്ടയർ ചെയ്തു. രണ്ട് പെൺമക്കൾ; ഇരുവരും വിവാഹിതർ; മൂന്ന് പേരക്കുട്ടികളുമുണ്ട്. തിരുവനന്തപുരത്ത് പേരൂർക്കടയ്ക്കു സമീപം "ഏണിക്കര' യിൽ താമസിക്കുന്നു.
ഫോൺ: 9387816090,
Check out the authors profile to know more about their books