പ്രത-മാധ്യമ പ്രവർത്തകൻ. ഡോക്കുമെന്ററി സംവിധാകയൻ. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ, കഥകൾ. അമ്പതിലധികം ഡോക്കുമെന്ററി-പരസ്യ ചിത്രങ്ങൾ സംവിധാനംചെയ്തു. മൂന്നുപ്രാവശ്യം ഡോക്കുമെന്ററിക്കുള്ള സംസ്ഥാന അവാർഡ്, ഫിലിം കിട്ടിക്സ് അവാർഡ്, സംസ്ഥാന ബയോഡൈവേഴ്‌സ്ട്രി മാധ്യമ അവാർഡ്, ഐഡിപിഎ-ഒഎൻജിസി (ഇന്റർനാഷണൽ) അവാർഡ്, സ്മിത പാട്ടീൽ നാഷണൽ അവാർഡ്, എൻസിഇആർടി നാഷണൽ അവാർഡ്, നിരവധി വിദേശമേളകളിൽ ഡോക്കുമെന്ററി ചിത്രങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. രണ്ട് ഫീച്ചർ ചിത്രങ്ങൾക്കും ഗൗരി എന്ന സീരിയലിനും കഥയും തിരക്കഥയും എഴുതി. ശ്രീ. അടുർ ഗോപാലികൃഷ്ണന്റെ സംവിധാനസഹായി ആയിരുന്നു. "മഷിപ്പച്ചയും കല്ലു പെൻസിലും' എന്ന ഫീച്ചർ ഫിലിം സംവിധാനംചെയ്തു. അമൃത ടിവിക്കു വേണ്ടി 'നക്ഷത്രങ്ങൾ ഇതുവഴിയേ', "ഇന്നലത്തെ താരം' തുടങ്ങി പരമ്പരകൾ, കൂടാതെ നിരവധി ജനപ്രിയ പ്രോഗ്രാമുകളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടിവി അവാർഡ് നിർണയ സമിതിയിലും ഇന്റർനാഷണൽ ഡോക്കുമെന്ററി സെലക്ഷൻ കമ്മിറ്റിയിലും അംഗമായിട്ടുണ്ട്.
"സിനിമ ജീവിതങ്ങൾ, സ്വപ്നങ്ങൾ' (ഓർമ്മക്കുറിപ്പുകൾ), 'മായി (നോവലൈറ്റ്), “തമ്പുരാൻ കുന്നിലെ സിനിമ ഷൂട്ടിംഗ്' (കുട്ടികൾക്കുള്ള നോവൽ) എന്നിവ പുസ്തകങ്ങൾ.
വിലാസം :
എം. വേണുകുമാർ,
ജാനൂസ്, കാലടി, കരമന പി.ഒ.,
തിരുവനന്തപുരം 695 002
മൊബൈൽ: 9447220868, 8075109669
email: venumkumar@gmail.com
Check out the authors profile to know more about their books