"Welcome to Prabhath Books, Since 1952"
What are you looking for?

ബിയാട്രിസ് ഗോമസ്

ബിയാട്രിസ് ഗോമസ്

സുദീർഘ പ്രവാസത്തിനു ശേഷം കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമാണ്. തിരുവനന്തപുരം പട്ടം പ്ലാമൂടിനടുത്ത് ചാറാച്ചിറ എന്ന സ്ഥലത്ത് താമസം.

 നാടകാചാര്യനായ ശ്രീ. ഡി. രഘൂത്തമൻ അവർകളുടെ 'അഭിനയ' നാടകപഠനകേന്ദ്രത്തിലെ "മിഴാവ്' നാടകഗ്രൂപ്പിലെ അഭിനേത്രിയാണ്. കൂടാതെ, മറ്റു പല നാടകങ്ങളിലും ഹസ്വചിത്രങ്ങളിലും വേഷങ്ങൾ ചെയ്തു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

'ബിയാട്രിസ്' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് നാൽപ്പതോളം പുരസ്കാരങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. കഥാപ്രസംഗകലയിലും നിരവധി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ സംസ്ഥാന ജില്ലാകമ്മിറ്റിയംഗമായും, തിരുവനന്തപുരം സിറ്റി വെസ്റ്റ് മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. നഗരത്തിലെ പല സംഘ ടനകളിലും നിറസാന്നിധ്യമാണ്.

ഏതാണ്ട് നാലു വർഷത്തിലേറെയായി കേരള കൾച്ചറൽ ഫോറത്തിൽ ആഭിമുഖ്യത്തിൽ സത്യൻ സ്മാരകഹാളിൽ ഒന്നാം വെള്ളിയാഴ്ചതോറും നടന്നുവരുന്ന കലാപരിപാടികളുടെ കോഓഡിനേറ്ററായും പ്രവർത്തിച്ചും വരുന്നു.


കുടുംബം:


ഭർത്താവ്       : ക്രിസ്റ്റിൽ ബായ് ഗോമസ് (38 വർഷത്തെ പ്രവാസം) 

മക്കൾ             : 1. ഫാത്തിമ ക്രിസ്റ്റിൽ ഗോമസ് (സാൻഫ്രാൻസിസ്‌കോ) 

                            2. ഡോ. റ്റെൻസിൽ ക്രിസ്റ്റിൽ ഗോമസ് (ജർമ്മനി) 

                            3. ജെന്നിഫർ ക്രിസ്റ്റിൽ ഗോമസ് (എം.ബി.ബി.എ പഠനത്തിനിടെ സ്വർഗപ്പൂന്തോപ്പിൽ എത്തിയ 

                                മോൾ) 

                            4. ജോനിത ക്രിസ്റ്റിൽ ഗോമസ് (സാൻഫ്രാൻസിസ്‌കോ) 

മരുമക്കൾ       :    ഷജിത് (സാൻഫ്രാൻസിസ്‌കോ) കരോൾ (ജർമനി). 

കൊച്ചുമോൻ :    ജോനാ (സാൻഫ്രാൻസിസ്കോ 

അച്ചൻ             :   (Late) വി. ആൽബി ഗോമസ്, അമ്മ: പ്ലാപ്പീനാ ഗോമസ്



Our Authors

Check out the authors profile to know more about their books