പളുകൽ സദാശിവൻ
കന്യാകുമാരി ജില്ലയിൽ മലയാളഭാഷയ്ക്കും സാഹിത്യത്തിനും അടിവേരുണ്ടായിരുന്ന തെക്കൻ തിരുവാങ്കോട്ടെ പളുകലിൽ വേങ്ങശ്ശേരി കുടുംബത്തിൽ വേലായുധൻപിള്ളയുടെയും മേക്കേ പുത്തൻവീട്ടിൽ ഭവാനി അമ്മയുടെയും പുത്രനായി 1948 ഡിസംബർ 21ന് ജനിച്ചു.
സാങ്കേതിക വിദ്യാഭ്യാസം കഴിഞ്ഞയുടനെ വിക്രം സാരാഭായ് സ്പെയിൽ സെന്ററിൽ (വി.എസ്.എസ് .സി ) ജോലിയിൽ പ്രവേശിച്ചു. 2008 ഡിസംബർ 31ന് സീനിയർ സയന്റിസ്റ്റായി വിരമിച്ചു. വായന, രചന, ശാസ്ത്രപഠനം, പ്രഭാഷണം, യാത്ര, കവിതചൊല്ലൽ എന്നിവയിൽ തല്പരൻ. പുരോഗമന കലാസാഹിത്യസമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
ഭാര്യ : പ്രഭാകുമാരി
മക്കൾ : അജയ്. എസ്.പി., അഖില .എസ്.പി.
അജയ് കുടുംബസമേതം കാനഡയിൽ താമസിക്കുന്നു.
Come – Travel with me – Ten Droplets (English) എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പ്രസിദ്ധികരണം പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം. ആമസോൺ വഴിയും ലഭ്യമാണ്.
അഖില കുടുംബസമേതം പാലക്കാടിൽ താമസിക്കുന്നു.
വിലാസം : പ്രണവം.V.P. IV/1581. T.C. 34/1568, ആശ്രമം എൻക്ലേവ്, മലമുകൾ റോഡ്, നെട്ടയം പി.ഒ ,
തിരുവനന്തപുരം - 695013 ഫോൺ : 9895950150
കൃതികൾ : കവിതാസമാഹാരം - പിറവി, പ്രണാമം, മാനിഷാദ
കുട്ടികവിതകൾ - വാനമ്പാടി, അണ്ണാരകണ്ണൻ
നോവൽ - ജാഗ്രത, റിവേഴ്‌സ് ക്വാറൻ്റീൻ
Check out the authors profile to know more about their books