മലപ്പുറം ജില്ലയിൽ പൊന്നാനി നഗരത്തിൽ 1949 ആഗസ്റ്റ് 16 -ന് ജനിച്ചു. പിതാവ് മുല്ലശ്ശേരി കുഞ്ഞിമുഹമ്മദ് മുസലിയാർ. മാതാവ് തെരുവത്ത് വീട്ടിൽ നഫീസ ഉമ്മ. 1968 ൽ പട്ടാമ്പി മുതുതല വിവേകോദയം എൽ.പി സ്കുളിൽ അദ്ധ്യാപകാനായി സർവ്വിസിൽ പ്രവേശിച്ചു.2005 - ൽ പൊന്നാനി ടി. ഐ. യു.പി സുകൂളിൽ നിന്ന് വിരമിച്ചു,
ചരിത്രഗവേഷണത്തിനും രചനയ്‌ക്കും സ്വദേശത്തുനിന്നും വിദേശത്തുനിന്നും പുരസ്കാരങ്ങളും ആദരങ്ങളും ലഭിച്ചിട്ടുണ്ട്. കേരള ഹിസ്റ്ററി റിസർച്ച് സെന്റർ തുടങ്ങി വിവിധ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസസമിതികളിൽ അംഗമാണ്.
പ്രധാന കൃതികളിൽ ചിലത് : മലബാറിലെ മക്ക (പരിഷ്‌കരിച്ച രണ്ടാം പതിപ്പ്), ചരിത്രമുറങ്ങുന്ന പൊന്നാനി ( പരിഷ്‌കരിച്ച മൂന്നാം പതിപ്പ്), മഊനത്തുൽ ഇസ്‌ലാം സഭ ചരിത്രവും വസ്‌തുതകളും, പൊന്നാനി പൈതൃകവും നവോത്ഥാനവും മഖ്ദൂമും പൊന്നാനിയും (ചീഫ് സബ് എഡിറ്റർ), പാനൂസ (എക്സി.എഡിറ്റർ) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച മുസ്‌ലിം വിദ്യാഭ്യാസം അലിഫ് മുതൽ ഐ.എ.എസ്. വരെ സനാഉല്ലാ മക്തി തങ്ങൾ.
ഭാര്യ : സഹിദ മറിയു. മക്കൾ : സൽമ ജലീല, അബ്ദുൽ ഫത്താഹ്, ഷമീല, ഫസീല ഷാർജ (അദ്ധ്യാപകൻ ) ജസീല (അബുദാബി)
വിലാസം : അൽ ഫത്താഫ്
ഹിളർപള്ളി റോഡ്
പൊന്നാനി സൗത്ത് -679586
മൊബൈൽ :9495095336, 8590068894
Email : alfaponnani@gmail.com
Check out the authors profile to know more about their books