"Welcome to Prabhath Books, Since 1952"
What are you looking for?

വി.കൃഷ്ണവാദ്ധ്യാർ

വി.കൃഷ്ണവാദ്ധ്യാർ 

ആലപ്പുഴ ജില്ലയിലെ പുറക്കാട് ഗ്രാമത്തിൽ 1945 ൽ ജനിച്ചു. മാതൃഭൂമി, കുങ്കുമം, ദേശാഭിമാനി എന്നീ വാരികകളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഭട്മാം' എന്ന നോവലിന് 1979 ൽ മാമ്മൻ മാപ്പിള അവാർഡ് ലഭിച്ചു. 1982 ൽ 'അറിയപ്പെടത്തവർ' എന്ന നോവലിന് എം.പി.പോൾ അവാർഡും 'ദെവ്ളി' എന്ന നോവലിന് കുങ്കുമം അവാർഡും ലഭിച്ചു.

2001 ൽ 'ഒരു പുരാവൃത്തം' എന്ന നോവലിന് അബുദാബി ശക്തി അവാർഡ് ഇദ്ദേഹത്തിനായിരുന്നു.

2009 ൽ ഗ്രീൻ ബുക്‌സിന്റെ ശാന്തകുമാർ ബാല സാഹിത്യ അവാർഡ് കൃഷ്ണവാദ്ധ്യാരുടെ ബാലപാഠം എന്ന ബാലസാഹിത്യകൃതിക്കായിരുന്നു.

'കലാവതി' എന്ന നോവലും, 'സമാരാധന' എന്ന ചെറുകഥാസമാഹാരവും ലോട്ടറി കിട്ടു, വിദ്യമോൾ എന്നീ ബാലസാഹിത്യകൃതികളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. 

ഇപ്പോൾ ഇരിങ്ങാലക്കുടയിൽ താമസിക്കുന്നു.

ഭാര്യ : വത്സല 

മക്കൾ : രതീഷ്, വിദ്യ 

വിലാസം : വി. കൃഷ്ണവാദ്ധ്യാർ 

                      പുത്തൻമഠം

                     പേഷ്ക്കാർ റോഡ്,

                      ഇരിങ്ങാലക്കുട -   680121 

                      ഫോൺ : 04802826524 

Our Authors

Check out the authors profile to know more about their books