"Welcome to Prabhath Books, Since 1952"
What are you looking for?

മംഗലയ്‌ക്കൽ ശിവാനന്ദൻ

മംഗലയ്‌ക്കൽ ശിവാനന്ദൻ

      തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ മംഗലയ്ക്കൽ ദേശത്ത് ജനനം. സ്കൂൾ വിദ്യാഭ്യാസം പ്ലാവൂർ എൽ.പി.സ്കൂൾ, കാട്ടാക്കട ഹൈസ്കൂൾ, പ്രീഡിഗ്രി ഗവൺമെൻറ് ആർട്സ് കോളേജ്, ഡിഗ്രി ചെമ്പഴന്തി എസ്.എൻ.കോളേജ്. മൂന്ന് വർഷത്തെ എൽ.എൽ.ബി.പഠനം ഗവൺമെൻറ് ലാകോളേജിൽ പൂർത്തിയാക്കി. പഠനകാലത്ത് ഹോംട്യൂഷനും, വിവിധ പാരലൽ കോളേജുകളിൽ അധ്യാപകനുമായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്നും 01-01-2018 ൽ അസിസ്റ്റന്റ് സെക്രെട്ടറിയായി വോളന്ററി റിട്ടയർമെന്റ്.

         1977 മുതൽ എഴുതിത്തുടങ്ങി. ദേശാഭിമാനി,കേരളകൗമുദി ദിനപ്പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പിലും മറ്റുമാസികകളിലും കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

        1985 ൽ അന്തർദേശീയ യുവജനമേളയോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ യുവജനവിഭാഗം ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആദരണീയനായ മുൻ മുഖ്യമന്ത്രി സഖാവ് ശ്രീ. ഇ. കെ. നായനാർ അവാർഡ് നൽകി. കൂടാതെ സ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ കവിത,കഥ,പ്രസംഗം, നാടകം, ടാബ്ളോ, പ്രച്ഛന്ന വേഷം മുതലായവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.പ്രൈമറി വിഭ്യാഭ്യാസ കാലത്ത് അദ്ധ്യാപകനായിരുന്ന ആമച്ചൽ വർഗീസ് സാർ,മാധവൻനായർ സാർ,പ്ളാവൂരിലെ സുമന്ത്രൻ സാർ, കടയ്ക്കാവൂരിലെ ധർമ്മരാജൻ സാർ, ഡ്രിൽ മാസ്റ്ററായ കൃഷ്ണൻകുട്ടി സാർ, കാട്ടാക്കടയുള്ള മേരിടീച്ചർ തുടങ്ങിയ അദ്ധ്യാപകരൊക്കെ വിദ്യ മാത്രമല്ല അന്നവും നൽകിയിരുന്നു.

       അപ്പിച്ചൻ  : സുബ്ബയ്യൻ ആചാരി.വി

       അമ്മ           : ജഗദമ്മ.എൽ 

       ഭാര്യ           : ചന്ദ്രിക എം. ടീച്ചർ, റിട്ടയർ ചെയ്തു.

       മക്കൾ         : നീതു സി.എസ്, (ടീച്ചർ, കേന്ദ്രീയവിദ്യാലയം),

                               നിഷ.സി.എസ്.

മേൽവിലാസം :

              നിഷിതു നിവാസ്,

              ഈന്തിക്കാല, പാറശ്ശാല പി.ഒ.,

              തിരുവനന്തപുരം, പിൻ- 695 502, കേരളം 

              മൊബൈ :9074565598 / 9446104075 

              ഇ-മെയിൽ : mangalackalsivanandan @ gmail.com 

              ബ്ലോഗ് : mangalackalsivanandan blog 

Our Authors

Check out the authors profile to know more about their books