തിരുവനന്തപുരം ജില്ലയിൽ കോട്ടുകാൽ ദേശത്ത് ഉച്ചക്കടയിൽ 1947-ൽ ജനനം. അച്ഛനും അമ്മയും പരേതരായ കേശവൻ, രത്നമ്മ. അധ്യാപനരംഗത്ത് ഇരുപത്തിയഞ്ചു വർഷത്തെ സേവനം. വർണ്ണപ്പൊട്ടു കൾ, അക്ഷരമുത്തുകൾ, വെള്ളാരങ്കല്ലുകൾ, കുറുമൊഴി ചിന്തുകൾ, മരതക മണികൾ, ഇത്തിരി ഒത്തിരി എന്നിവ ബാലകവിതാസമാഹാരങ്ങൾ, കതിരും പതിരും, കുളിരു തഴുകിയ വഴികൾ, കിളിവാതിലുകൾ എന്നിവ ചെറുകഥകൾ. "സരോജാസ്മതി' ഹിന്ദി കവിതാ സമാഹാരം, നിറവ് സംസ്ഥാനതല രബീന്ദ്രനാഥ ടാഗോർ ബാലസാഹിത്യ പുരസ്കാരം, കേരള ഹിന്ദി പ്രചാര സഭ ഏർപ്പെടുത്തിയ വിവർത്തന പുരസ്കാരം എന്നിവ കരസ്ഥമാക്കി യിട്ടുണ്ട്. വർണ്ണപ്പൊട്ടുകൾ എന്ന കവിതാസമാഹാരത്തിലെ "അമ്മ' എന്ന കവിത തമിഴ്നാട് സർക്കാരിന്റെ മൂന്നാം ക്ലാസ്സിലെ മലയാളം പാഠപുസ്തക ത്തിൽ ചേർത്തിട്ടുണ്ട്. "മൈ സ്കൂൾ' എന്ന സിനിമയിൽ കവിതാരചനയിലൂടെ സിനിമാരംഗത്തിലേയ്ക്കുള്ള കാൽവയ്പ്.
ഭാര്യ : പരേതയായ സരോജം
മക്കൾ ; ഷിജുകുമാർ, ഷിമി, ഷിനുകുമാർ
മരുമക്കൾ : രവീന്ദ്രൻ, ബീനകുമാരി, ദിവ്യ
ചെറുമക്കൾ : അക്ഷയദേവ്, വർഷ, ദേവനന്ദ,വിവേക് കൃഷ്ണ, ശിവദർശ്, ദേവഗായത്രി
വിലാസം :
ഷിജു സദനം,
പയറ്റുവിള പി.ഒ.
പിൻ-695501
ഫോൺ : 8547832298
Check out the authors profile to know more about their books