"Welcome to Prabhath Books, Since 1952"
What are you looking for?

കൊല്ലം തുളസി

കൊല്ലം തുളസി

കൊല്ലം തുളസി എന്ന പേരിൽ അറിയപ്പെടുന്ന എസ്. തുളസീധരൻ നായർ, കൊല്ലം ജില്ലയിൽപ്പെട്ട തൃക്കരുവാ പഞ്ചായത്തിൽ കാഞ്ഞാവെളി- കുറ്റിലഴികത്തു വീട്ടിൽ, സാംസ്കൃതാദ്ധ്യാപകനും പണ്ഡിതനും കവിയും സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പരേതനായ ശാസ്ത്രി പി.എസ്. നായരുടെയും വീട്ടമ്മയായിരുന്ന ശ്രീമതി ഭാരതിയമ്മയുടേയും ആറ് മക്കളിൽ രണ്ടാമനായി 1949 മെയ് 29 ന് ജനിച്ചു.

വിദ്യാഭ്യാസം: പ്രാക്കുളം എൻ. എസ്. എസ്  ഹൈസ്കൂൾ, കൊല്ലം ഫാത്തിമാമാതാ നാഷണൽ കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ  പഠിച്ച് ചരിത്രത്തിൽ പോസ്റ്റ് ഗ്രാഡ്വേഷനും, ജേണലിസത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

ഔദ്യോഗികം: കേരള മുനിസിപ്പൽ സർവ്വീസിൽ 1970 ൽ ലോവർ ഡിവിഷൻ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച്,പതിനെട്ടോളം നഗരസഭകളിൽ, വിവിധ തസ്തികകളിൽ നിസ്വാർത്ഥവും അഴിമതിരഹിതവുമായ സേവനം കാഴ്ചവെച്ച് 2004 ൽ തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. 

കലാ-സാഹിത്യ പ്രവർത്തനങ്ങൾ: കലയുടെ വിവിധ മേഖലകളിൽ പ്രവർത്തനാപാരമ്പര്യമുള്ള മാതൃകുടുംബത്തിൽ നിന്നുകിട്ടിയ അനുഭവവും ഊർജ്ജവും പ്രോത്സാഹനവും കലാരംഗത്തും, പിതൃകുടുംബത്തിൽ  നിന്ന് സ്വായത്തമാക്കിയ സാഹിത്യ - സാംസ്‌കാരിക - സാമൂഹ്യാവബോധം, ശൈശവം മുതലെ കലാസാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകുവാനും വളരുവാനും ഉത്തേജകങ്ങളായി. അമച്വർ, പ്രൊഫഷണൽ, റേഡിയോ,മിനി സ്ക്രീൻ വേദികളിൽ നടനായും നാടകകൃത്തായും എഴുത്തുകാരനായും സംവിധായകനുമായി പ്രവർത്തിച്ചതിൽ നിന്ന് ഈ മേഖലകളിൽ വേണ്ടുവോളം അറിവും അനുഭവസമ്പത്തും കൈമുതലാക്കി.1979 ൽ മലയാള സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച്, അഭിനയരംഗത്ത് തന്റേതായ  ശൈലിയും വ്യക്തിമുദ്രയും സ്ഥാനവും ഉറപ്പിക്കുവാൻ കഴിഞ്ഞു.

അംഗീകാരങ്ങൾ: ക്യാമ്പസ് നാടകങ്ങളിൽ തുടർച്ചയായി രണ്ടുതവണ ഏറ്റവും നല്ല നടനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് (1964 - 1965 ). അഖില കേരള ബാലജനസംഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്നിരുന്ന ആൾ കേരള ഏകാങ്കനാടകമത്സരത്തിൽ 1968 ൽ ഏറ്റവും നല്ല നാടകനടനുള്ള അംഗീകാരവും 2006-ൽ ലേലം എന്ന സിനിമയിലെ അഭിനയത്തിന് ഏറ്റവും നല്ല രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. കൂടാതെ നിസ്വാർത്ഥമായ കലാപ്രവർത്തനങ്ങളും നിഷ്കാമമായ സാമൂഹ്യസേവനങ്ങൾക്കും ആത്മാർത്ഥമായ കാരുണ്യപ്രവർത്തനങ്ങൾക്കും വലുതും ചെറുതുമായ ധാരാളം അംഗീകാരങ്ങളും പുരസ്കാരങ്ങളും വിവിധ സംഘടനകളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധസംഘടനയായ ലയൺസ് ഇന്റർനാഷണലിൽ നിന്നും ഏറ്റവും നല്ല സാമൂഹ്യസേവകനുള്ള അംഗീകങ്ങളും ഇന്റർനാഷണൽ അവാർഡുകളും പലതവണ ലഭ്യമായിട്ടുണ്ട്. ഏഷ്യാ, അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ ലോകരാജ്യങ്ങൾ പലതവണ സന്ദർശിക്കുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും സാംസ്‌കാരിക വിനിമയം നടത്തുന്നതിനും അവസരം ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹൂസ്റ്റൺ - ടെക്‌സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള റൈറ്റേഴ്‌സ് ഫാറത്തിന്റെ 2008 - ലെ ഓവറോൾ അച്ചീവ്‌മെന്റ് അവാർഡിനും അർഹനായിട്ടുണ്ട്.

സാഹിത്യം: ഒട്ടുമിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ചെറുപ്പം മുതലെ ചെറുകഥ, നാടകം,കവിത,ലേഖനങ്ങൾ മുതലായ സാഹിത്യരചനകൾ സ്ഥിരമായി പ്രസിദ്ധീകരിക്കാറുണ്ട്. തുളസിയുടെ കഥകൾ, തുളസിയുടെ കവിതകൾ, തുളസിയുടെ തമാശകൾ, എട്ടുകാലി (ചെറുകഥാ സമാഹാരം), അമൃതഗീതങ്ങൾ (കവിതാ സമാഹാരം), ഏറ്റവുമൊടുവിൽ 2011 ൽ നാഷണൽ സ്റ്റാൾ പ്രസിദ്ധീകരിച്ച 'തുളസിയുടെ ഫലിതങ്ങൾ' എന്നിവ പ്രസിദ്ധീകൃതമായ കൃതികളാണ്.

സാമൂഹ്യസേവനങ്ങൾ: തിരുവനന്തപുരത്തെ അറിയപ്പെടുന്ന സാമൂഹിക-സാംസ്കാരിക-കാരുണ്യ പ്രവർത്തകനാണ്. കണ്ണൂർ പിലാത്തറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് ഓറിയന്റഡ് പ്രോഗ്രാംസ് എസ്റാബ്ളിഷ്മെന്റ് എന്ന മഹത്തായ കാരുണ്യപ്രവർത്തന സംഘടനയുടെ സൗത്ത് കേരള റീജിയണൽ ചെയർമാനും പത്തനാപുരം ഗാന്ധിഭവൻ എന്ന പേരിലറിയപ്പെടുന്ന പ്രസിദ്ധമായ സാമൂഹ്യപ്രവർത്തനസംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ജനസുരക്ഷാ പദ്ധതിയുടെ സംസ്ഥാന പ്രസിഡന്റുമാണ്. കൂടാതെ തലസ്ഥാന നഗരിയിലെ ധാരാളം അനാഥ-അഗതി-വൃദ്ധമന്ദിരങ്ങളിലെ സജീവപ്രവർത്തകനും സുഹൃത്ത് സമിതി ചെയർമാനും രക്ഷാധികാരിയുമാണ്. ലയൺസ് ഇന്റർനാഷണലിനെ കൂടാതെ മറ്റനേകം സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ അംഗമാണ്. നല്ലൊരു സംഘാടകനും പ്രസംഗകനും ആദ്ധ്യാത്മിക പ്രഭാഷകനുമാണ്.

സിനിമ- സീരിയൽ അഭിനയരംഗത്തും മറ്റു കാരുണ്യപ്രവർത്തനമേഖലകളിലും ഇപ്പോഴും നിറസാന്നിദ്ധ്യമായി തുടരുന്നു.

തിരുവനന്തപുരം വലിയശാലയിൽ സൗപർണ്ണികയിലാണ് താമസം.


ഭാര്യ: വിജയതുളസി (Retd. Office Superintendent,Railway )

ഏകമകൾ : ഗായത്രി (Software Engineer). മരുമകൻ : ഡോ. അനൂപ് സിൻഹ (Associate Professor, Medical College).


കൊല്ലം തുളസിയുടെ മറ്റ് കൃതികൾ 


1. തുളസിയുടെ കഥകൾ 

2. തുളസിയുടെ ഫലിതങ്ങൾ 

3. ഒരു പരാജിതന്റെ മോഹങ്ങൾ (കവിതകൾ )

4. എട്ടുകാലി (ചെറുകഥാ സമാഹാരം)

5. അമൃതഗീതം (മാതാ അമൃതാനന്ദമയീദേവിയെക്കുറിച്ചുള്ള കവിതകൾ )

6. തുളസിയുടെ കവിതകൾ (സി.ഡി. കാസറ്റ്)

7. മരണത്തിനൊരു ചരമഗീതം (സി.ഡി)

8. കഥ പോലൊരു ജീവിതം (കഥകൾ)


മേൽവിലാസം:

സൗപർണ്ണിക, വലിയശാല പി ഒ 

തിരുവനന്തപുരം 695 036

ഫോൺ 0471 2327171 മൊ : 9447127171 

Email id: kollamthulasy@gmail.com.

www.kollamthulasi.com 


Our Authors

Check out the authors profile to know more about their books