"Welcome to Prabhath Books, Since 1952"
What are you looking for?

സി.പി.നായർ

1940 ഏപ്രിൽ 25 ന് മാവേലിക്കരയിൽ ജനിച്ചു. പ്രസിദ്ധ സാഹിത്യകാരനും നടനും ചരിത്ര പണ്ഡിതനുമായിരുന്ന എൻ.പി.ചെല്ലപ്പൻ നായരുടെ ഏകപുത്രൻ. 1962- ൽ ഐ.എ.എസ്സിൽ പ്രവേശിച്ചു.സബ് കളക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ,സിവിൽ സപ്ലൈസ് ഡയറക്ടർ, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, മുഖ്യമന്ത്രി സെക്രട്ടറി ആഭ്യന്തര വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവയാണ് ഏറ്റെടുത്ത പ്രധാന ചുമതലകൾ.

കൃതികൾ: തകിൽ, മിസ്റ്റർ നമ്പ്യാരുടെ വീട്, ലങ്കയിൽ ഒരു മാരുതി,ചിരി ധീർഘായുസ്സിന്,പൂവാലന്മാർ ഇല്ലാതാകുന്നത്,ഉഗാണ്ട മലയാളം,ഇരുകാലി മൂട്ടകൾ,കുഞ്ഞഞ്ഞാമ്മ, പുഞ്ചിരി,പൊട്ടിച്ചിരി,സംപൂജ്യനായ അദ്ധ്യക്ഷൻ, തൊഴിൽവകുപ്പും എലിയും,നേര്,ഒന്നാം സാക്ഷി ഞാൻ തന്നെ,കുമാരി ഭാസുരയുടെ ക്രൂരകൃത്യങ്ങൾ, എന്തരോ മഹാനുഭാവുലു ( എന്റെ ഐ.എ.എസ്സ്. ദിനങ്ങൾ ). ഹാസ്യസാഹിത്യത്തിനുള്ള 1994 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ഇരുകാലി മൂട്ടകൾ എന്ന ഗ്രന്ഥത്തിന് ലഭിച്ചു.

Our Authors

Check out the authors profile to know more about their books