"Welcome to Prabhath Books, Since 1952"
What are you looking for?

ജോസ് ചന്ദനപ്പള്ളി

ജോസ് ചന്ദനപ്പള്ളി 

             1957 ഫെബ്രുവരി 24-ന്  പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ പെരുമല വീട്ടിൽ ഉമ്മൻ ജോർജ്.'അമ്മ വകയാർ കവുങ്ങുംപള്ളിയിൽ തങ്കമ്മ ജോർജ്. പത്തനംതിട്ട കാതോലിക്കറ്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, പന്തളം എൻ.എസ്.എസ് കോളേജിൽ നിന്നും ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും ബി.എഡും സമ്പാദിച്ചു. അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിൽ കരസ്ഥമാക്കി. 1981 - ൽ ഗോഹട്ടിയിൽ ഡോൺബോസ്‌കോ ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകനായി സർവീസിൽ പ്രവേശിച്ചു. 1987 മുതൽ 2008 വരെ പട്ടം സെന്റ്‌ മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായിരുന്നു. പട്ടം സെന്റ്‌ മേരീസ് ടി.ടി.ഐ പ്രിൻസിപ്പലായി 2013 - ൽ വിരമിച്ചു. എസ്.സി. ഇ. ആർ.ടി. പാഠപുസ്തക രചനയിൽ പങ്കുവഹിച്ചു. സ്കൂൾ രംഗത്തെ മികവ് പരിഗണിച്ച് നിയാർട്ടിന്റെ സംസ്ഥാനത്തെ ബെസ്ററ് പ്രിൻസിപ്പലിനുള്ള എക്‌സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാ-ഈ യൂണിവേഴ്സിറ്റിയിൽ Tagore and Blake as Mystics എന്ന വിഷയത്തിൽ പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്നു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ഫിലോമിന ജോർജ്ജാണ് ഭാര്യ. ജെഫിൻ ജോസ്, ജെറിൻ ജോസ് എന്നിവർ മക്കളാണ്. വിശ്വസാഹിത്യ സമ്രാട്ട്  വില്യം ഷേക്സ്പിയർ എന്ന ഗ്രന്ഥം രചിച്ചിട്ടണ്ട്. തിരുവനന്തപുരത്ത് പട്ടം ചാലക്കുഴി ലെയിനിൽ പെരുമല വീട്ടിൽ CRRAE-21A ലാണ് താമസം. 

ഫോൺ : 0471 - 2449352, മൊബൈൽ : 9496196751 

Our Authors

Check out the authors profile to know more about their books