"Welcome to Prabhath Books, Since 1952"
What are you looking for?

വടയാർ രമണൻ

വടയാർ രമണൻ

      വൈക്കം വടയാർ ഗ്രാമത്തിൽ ജനനം. സോഷ്യോളജിയിൽ എം.എ., ഹ്യൂമനിസ്റ് സൈക്കോളജിയായ തീം സെന്റേർഡ് ഇന്ററാക്ഷനിൽ ഇന്റർനാഷണൽ സർട്ടിഫിക്കറ്റ്, റഷ്യൻ ഭാഷയിൽ സർട്ടിഫിക്കറ്റ് എന്നിവ നേടിയിട്ടുണ്ട്. കൃഷിവകുപ്പിൽ 1962 ൽ ജോലിയിൽ പ്രവേശിക്കുകയും 1997 ൽ കൃഷിമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി വിരമിക്കുകയും ചെയ്‌തു. ജോയിന്റ് കൗൺസിൽ കോട്ടയം ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി, ഇൻഡോ-സോവ്യറ്റ്‌ സാംസ്‌കാരിക സമിതി കോട്ടയം ജില്ലാ സെക്രട്ടറി തുടങ്ങി വിവിധ സംഘടനാ ഭാരവാഹിയും 'കില' (തൃശൂർ) ഫാക്കൾട്ടി, പള്ളം ബ്ലോക് ലവൽ ടെക്‌നിക്കൽ അഡ്വൈസറി കമ്മറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. മലയാള മനോരമ, കേരള കൗമുദി, ജനയുഗം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും കുങ്കുമം, പാക്കനാർ, കേരളാ എൻ.ജി.ഒ. തുടങ്ങി നിരവധി ആനുകാലികങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൗരപ്രഭ വാരിക, കമലദളം മാസിക എന്നിവയിൽ മറുവാക്ക് എന്ന ആക്ഷേപഹാസ്യ പംക്തിയെഴുതി.

                ഭാര്യ: തങ്കം (റിട്ട. എൻജിനീയർ)

                മകൻ: ദിനേശ് (അഡ്വക്കേറ്റ്)

            ജാമാതാവ്: പ്രതിഭ 


              വിലാസം: പുത്തൻപറമ്പിൽ 

                                   ചാലുകുന്ന്,കോട്ടയം-686 001 

                                  മൊബൈൽ: 9495444075  

Our Authors

Check out the authors profile to know more about their books