"Welcome to Prabhath Books, Since 1952"
What are you looking for?

എസ്. വി. വേണുഗോപൻ നായർ

എസ്. വി. വേണുഗോപൻ നായർ

              1945 ഏപ്രിൽ 18 ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോട് ദേശത്ത് ജനനം. അച്ഛൻ പി. സദാശിവൻ തമ്പി. അമ്മ. ജെ. വിശാലാക്ഷിയമ്മ. 

              കുളത്തൂർ (നെയ്യാറ്റിൻകര) ഹൈസ്കൂളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കേരളാ യൂണിവേഴ്സിറ്റി മലയാളം ഡിപ്പാർട്ടുമെന്റിലും പഠിച്ചു. കേരള സാഹിത്യത്തിൽ എം.എ., എം.ഫിൽ, പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. 1965 - ൽ നാഗർകോവിൽ സ്കോട്ട്ക്രിസ്റ്റ്യൻ കോളേജിൽ അദ്ധ്യാപകനായി. തുടർന്ന് മഞ്ചേരി,ചേർത്തല, നിലമേൽ,ഒറ്റപ്പാലം, ധനുവച്ചപുരം എൻ.എസ്.എസ്. കോളേജുകളിലും, തിരുവനന്തപുരം എം.ജി. കോളേജിലും ജോലി നോക്കി.

              മഞ്ചേരി, ഒറ്റപ്പാലം,ധനുവച്ചപുരം കോളേജുകളിൽ പ്രിസിപ്പലായിരുന്നു. 2000 ഏപ്രിലിൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.

               ചെറുകഥാസമാഹാരങ്ങളും രണ്ടു നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'രേഖയില്ലാത്ത ഒരാൾ' ഇടശ്ശേരി പുരസ്കാരവും (1984) 'ഭൂമിപുത്രന്റെ വഴി' കേരള സാഹിത്യ അക്കാദമി അവാർഡും (1990), 'വീടിന്റെ നാനാർത്ഥം' അബുദാബി ശക്തി പുരസ്കാരവും (2000), 2003 - ലെ ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരവും നേടി. ഹാസ്യം നോവൽ ശിൽപത്തിൽ എന്ന ഗ്രന്ഥത്തിന് ഡോക്ടർ കെ.എം.ജോർജ് ട്രസ്റ്റിന്റെ ഗവേഷണപുരസ്‌കാരം (1995) ലഭിച്ചു. 2000 - മാണ്ടത്തെ സി.വി. സാഹിത്യപുരസ്കാരത്തിനും അർഹനായി. 2008 - ൽ ബാംഗ്ലൂരിലെ കലാരംഗം ഏർപ്പെടുത്തിയ പുരസ്‌കാരം വരുമ്പോൾ ഞാനെന്തുപറയും? എന്ന കഥാസമാഹാരത്തിന്. കഥാരംഗത്തെ സമഗ്രസംഭാവനയെ മുൻനിർത്തി 2009 ലെ ലളിതാംബിക അന്തർജ്ജനം ജന്മശതാബ്‌ദി പുരസ്‌കാരം ലഭിക്കുകയുണ്ടായി. 'ഭൂമിപുത്രന്റെ വഴി' എന്ന കഥയെ ആസ്പദമാക്കി കൈരളി നിർമ്മിച്ച 'സത്യവാൻ സാവിത്രി' ടെലി സീരിയലിന് മികച്ച കഥാകൃത്തിനുള്ള കേരള സർക്കാർ അവാർഡ് (2000) ലഭിച്ചു.

 

    ഭാര്യ   :   വത്സല 

    മക്കൾ : ശ്രീവത്സൻ, ഹരിഗോപൻ, നിശാഗോപൻ 

    മരുമക്കൾ : ശ്യാമ, സൽജ, ഡോ.എസ്.പി. തമ്പി 

    വിലാസം : 'ശ്രീ' , ധനുവച്ചപുരം പി.ഒ., പിൻ. 695 503 

    ഫോൺ : 0471 2232662 

    


Our Authors

Check out the authors profile to know more about their books