"Welcome to Prabhath Books, Since 1952"
What are you looking for?

സുകുമാർ

സുകുമാർ (  എസ്.സുകുമാരൻ പോറ്റി )

 ജനനം: 1932 ജൂലായ് 9, ആറ്റിങ്ങലിൽ 

അച്ഛൻ: ആർ. സുബ്രായൻ പോറ്റി 

അമ്മ: എസ്. കൃഷ്ണമ്മാൾ 

  

തിരുവനന്തപുരം ഗവ: മോഡൽ ഹൈസ്കൂൾ, ഗവ: ആർട്ട്സ് കോളേജ്,  യൂണിവേഴ്സിറ്റി കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം, ബി.എ, ബിരുദം, സംസ്ഥാന പോലീസ് വകുപ്പിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി 1987-ൽ വിരമിച്ചു.

പ്രശസ്തഹാസസാഹിത്യകാരനും,കാർട്ടൂണിസ്റ്റും, നർമ്മ കൈരളി,കേരള കാർട്ടൂൺ അക്കാദമി എന്നിവയുടെ സ്ഥാപകാംഗവും മുൻ പ്രസിഡന്റും, കേരള സാഹിത്യഅക്കാദമി അവാർഡ്, കുഞ്ചൻ നമ്പ്യാർ സ്മാരക അവാർഡ്, ഇ.വി. സ്മാരക അവാർഡ്, കേരള ലളിത കലാഅക്കാദമി ആദരം, സംസ്ഥാന ആദരം, എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ. ഫലിതാവതരണത്തിൽ ലോക റെക്കോർഡ്. മൂന്നു പ്രാവശ്യം അമേരിക്കയിലും റേഡിയോയിലും ഹാസ്യപ്രഭാഷണാവതാരകൻ. ദേശീയതലത്തിൽ "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്സ്"ന്റെ  അഡ്വൈസറി ബോർഡ് ചെയർമാൻ, 41 ഗ്രന്ഥങ്ങൾ.

ഭാര്യ :എം. സാവിത്രി 

മകൾ : എസ്. സുമ.



വിലാസം :

'സുമംഗലി', മരുതങ്കുഴി,

കാഞ്ഞിരമ്പാറ പി.ഒ.

തിരുവനന്തപുരം - 695030.

Our Authors

Check out the authors profile to know more about their books