"Welcome to Prabhath Books, Since 1952"
What are you looking for?

ചെമ്മനംചാക്കോ

ചെമ്മനംചാക്കോ

 മധ്യകേരളത്തിലെ വൈക്കം താലൂക്കിൽപ്പെട്ട മുളക്കുളം വില്ലേജിൽ ചെമ്മനം കുടുംബത്തിൽ യോഹന്നാൻ കത്തനാരുടെയും സാറായുടെയും മകനായി 07-03-1926 ൽ ജനിച്ചു. അവർമാ പ്രൈമറി സ്കൂൾ, പാമ്പാക്കുട ഗവ:മിഡിൽ സ്ക്കൂൾ, പിറവം ഗവ: മിഡിൽ സ്കൂൾ, പിറവം സെൻറ് ജോസഫ് ഹൈസ്കൂൾ,ആലുവാ യു.സി.കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി പഠിച്ചു.1953-ൽ മലയാളം ബി.ഏ.ഓണേഴ്‌സ് പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ചു. (1945-ൽ  പ്രൈവറ്റായി ചേർന്ന് സാഹിത്യവിശാരദ് പരീക്ഷയും സ്റ്റേറ്റ് റാങ്കോടെ ജയിച്ചിട്ടുണ്ട്.) പിറവം സെൻറ് ജോസഫ്‌സ് ഹൈസ്കൂൾ, പാളയംകോട്ട സെൻറ് ജോൺസ് കോളേജ്, തിരുവനന്തപുരം മാർഇവാനിയേസ് കോളേജ്, കേരളയൂണിവേഴ്‌സിറ്റി മലയാളം ഡിപ്പാര്ട്ട്മെൻറ് ഇവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. 1968 മുതൽ 86 വരെ കേരള സർവ്വകലാശാലയിൽ പുസ്തകപ്രസിദ്ധീകരണവകുപ്പിന്റെ (Publications Department ) ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. നാൽപതുകളുടെ തുടക്കത്തിൽ സാഹിത്യപ്രവർത്തനം ആരംഭിച്ചു. കേരളസാഹിത്യ അക്കാഡമി അവാർഡ് (1977,1995), സമഗ്രസംഭാവനാ പുരസ്‌കാരം (2006), എ.ഡി.ഹരിശർമ്മ അവാർഡ് (1978), കുട്ടമത്ത് അവാർഡ് (1992), മുലൂർ അവാർഡ് (1993), സഹോദരൻ അയ്യപ്പൻ അവാർഡ് (1993), കുഞ്ചൻനമ്പ്യാർ കവിതാ അവാർഡ് (2012), മഹാകവി ഉള്ളൂർ അവാർഡ് (2003) സഞ്ജയൻ അവാർഡ് (2004) പി.സ്‌മാരകപുരസ്‌കാരം (2004) പണ്ഡിറ്റ് കെ.പി.കറുപ്പൻ അവാർഡ് (2004) ദുബായ് ദലാ യുടെ കുഞ്ചൻ നമ്പ്യാർ പുരസ്‌കാരം (2012) എന്നിവ ലഭിച്ചിട്ടുണ്ട്.

                                                                              ഭാര്യ :ബേബി.

                                                                            മക്കൾ :ഡോ. ജയ, ഡോ. ശോഭ 

വിലാസം:

ചെമ്മനം,                                                                                                 ഫോൺ : 0484-2423940.

പടമുകൾ,                                                                                                മൊബൈൽ:9446227787.

കാക്കനാട്, കൊച്ചി.

പിൻ: 682030.

Our Authors

Check out the authors profile to know more about their books