"Welcome to Prabhath Books, Since 1952"
What are you looking for?

റഹീന എസ്. എൻ.

റഹീന എസ്. എൻ.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ജനനം. K G സ്റ്റാൻ്റേർഡു മുതൽ നാലാം ക്ലാസ് വരെ ഓമനത്തിങ്കൽ സ്കൂളിലാണ് പഠനം. തുടർന്ന് LP,UP,HS വെഞ്ഞാറമൂട് ജി.എച്ച്. എസ്സിൽ. +1, +2  പഠനം പൂർത്തിയാക്കിയത് ജി.എച്ച്.എസ്സ്.എസ്സ്. ജനത തേമ്പാംമൂട്സ്കൂളിലായിരുന്നു. ടീച്ചർ ട്രെയിനിംങ് കോഴ്സ് (TTC) പാസ്സായത് റോസ്‌ഡെയിൽ കല്ലമ്പലം കോളേജിൽ ആയിരുന്നു. ജില്ലാ-സംസ്ഥാന കലോത്സവങ്ങളിൽ മാപ്പിളപ്പാട്ടിനും, അറബിക് പദ്യം ചൊല്ലലിനും, മലയാളപദ്യം ചൊല്ലലിനും A Grade കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, ആകാശവാണിയിൽ 2015 മുതൽ Part time Programmer ആയി വർക്ക് ചെയ്യുന്നു. 2 ചെറുകഥകളും കവിതകളും ആകാശവാണി, യുവവാണി, യുവസാഹിതിയിലും പ്രക്ഷേപണം ചെയ്തിരുന്നു. ഒരു വർഷം ACV Asianet Chanel-ൽ News Reader ആയി വർക്ക് ചെയ്തിരുന്നു. വെഞ്ഞാറമൂട്, പാറയ്ക്കൽ സ്കൂളിൽ ഗസ്റ്റ് Post-ൽ 2 കൊല്ലത്തോളം ജോലിചെയ്തിരുന്നു. ഇപ്പോൾ വെള്ളുമണ്ണടി LPS-ൽ ഗസ്റ്റ് ടീച്ചറായി വർക്ക് ചെയ്യുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥ,കവിത തുടങ്ങിയവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി കവിയരങ്ങുകളിൽ പങ്കെടുത്തു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ ഒരു മെമ്പർ കൂടിയാണ്. ജീവകലാ ഇൻസ്റ്റിറ്റ്യൂട്ടിൽ കലാമണ്ഡലം ശിവപ്രസാദ് സാറിന്റെ ശിക്ഷണത്തിൽ കർണാടകസംഗീതം അഭ്യസിച്ചു. 7 വർഷത്തോളം സ്വാതിതിരുനാൾ സംഗീതകോളേജിലെ അധ്യാപികയായ രാമച്ചംവിള സിനിടീച്ചറിന്റെ ശിക്ഷണത്തിൽ ഇപ്പോൾ സംഗീതം അഭ്യസിച്ച് വരുന്നു. കൗതുകച്ചെപ്പ് എന്ന നാടകത്തിൽ ഗാനം ആലപിക്കാൻ അവസരം ലഭിച്ചു. Recording Artist, Driving, Anchoring, ആലാപനം ഇവയാണ് ഇഷ്ടവിനോദങ്ങൾ.


   പിതാവ്     -   E.P Sharafudeen 

   മാതാവ്     -   Naseera Beevi 

   സഹോദരി -  ഷെഹീന എസ് എൻ 

ഭർത്താവ് -  ജുനു മജീദ് 

 വിലാസം - ഷറഫ് മനസിൽ  കൊട്ടാരക്കുളം, വെഞ്ഞാറമൂട്,

                      തിരുവനന്തപുരം. പിൻകോഡ്: 695607 

 ഫോൺ : 9061915305, 7025573670 

Our Authors

Check out the authors profile to know more about their books