സമദ് പനയപ്പിള്ളി
കൊച്ചിയിൽ ജനനം .
അച്ഛൻ : പനയപ്പിള്ളി എം.എം.ഒ. ഹൈസ്കൂൾ മാനേജരായിരുന്ന പരേതനായ പി.ബി. മൊയ്തീൻ.
അമ്മ : പരേതയായ ഫാത്തിമ.
വിദ്യാഭ്യാസം കൊച്ചിയിലും കോഴിക്കോടുമായി. ഗോവയിലും മഹാരാഷ്ട്രയിലും ജോലി ചെയ്തു. ഇപ്പോൾകേരള റോഡ്വേയ്സ് , കാക്കനാട് ബ്രാഞ്ചിൽ ജോലി ചെയ്തു. ചിത്രകല, സംഗീതം, നാടകം, സിനിമ എന്നിവയിലും തല്പരൻ. 'ഇസ്ലാമിക ദർശനം', 'പ്രിയംവദ' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 'ഉഷസ്' എന്ന പേരിലൊരു കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചിരുന്നു. 'വിളി', 'പരസ്പരം', 'തണൽ' തുടങ്ങിയ ലിറ്റിൽ മാഗസിനുകളുടെ ലിറ്ററി എഡിറ്ററായിരുന്നു. 'എറണാകുളം സിനിക്ലബ്', 'ശങ്കേയ്‌സ് വീക്കിലി' എന്നിവർ നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ വിജയി. എഴുത്തിന് സൗദി അറേബ്യയിലെ ജിദ്ദ അരങ്ങ് കലാസാഹിത്യവേദി, 'ഇസ്‌ക്ര', 'മൗലാനാ ആസാദ് ലൈബ്രറി', 'സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ' അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'സമസ്ത കേരള സാഹിത്യ പരിഷത്ത്', 'റൈറ്റേഴ്സ് വർക്ക് ഷോപ്പ്' അംഗമാണ്. 'ഒരു ടിവി ദുരന്തം', 'വ്യസനങ്ങളുടെ ആൽബം', 'ആൻഡ്രുസ് ടീ ഷോപ്പിലെ സായാഹ്നങ്ങൾ', 'ആസഫലിയുടെ ബേക്കറി; 'ഏകാന്തതയിൽ അയാൾ', 'തികച്ചും യാദൃച്‌ഛികം', 'നിലാവില്ലാത്ത രാത്രി', 'സ്നേഹമരങ്ങൾക്ക് തീ പിടിക്കുമ്പോൾ', 'ഏകാന്തതയിൽ അയാൾ',(രണ്ടാം ഭാഗം) 'വാച്ച്' എന്നീ കഥാസമാഹാരങ്ങളും 'പ്രിയകഥ', 'കഥ പെയ്യുന്നു' തുടങ്ങിയ സമാഹാരങ്ങളിൽ കഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ : സാലിഹ
മകൻ : സഫീർ സമദ്
വിലാസം : മംഗലത്ത്,
കുത്തിയതോട് പി.ഒ.,
ചേർത്തല - 688533
ഫോൺ : 9895280155
Check out the authors profile to know more about their books