വട്ടിയൂർക്കാവ് കെ. പ്രഭാകരൻ നായർ
തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് തോപ്പുമുക്ക് വെൺമണലിൽ വീട്ടിൽ ആർ. കൃഷ്ണപിള്ളയുടെയും സി. രാജമ്മയുടെയും എട്ടുമക്കളിൽ രണ്ടാമനായി 1941 ഒക്ടോബർ 16 ന് ആയില്യം നാളിൽ ജനിച്ചു. വട്ടിയൂർക്കാവ് ഗവ.എൽ.പി.എസ്., അഞ്ചാമട സെൻറ് ജോൺസ് യു.പി.എസ്., ശാസ്തമംഗലം ആർ.കെ.ഡി. എൻ.എസ്.എസ്.എച്ച്.എസ്., യൂണിവേഴ്സിറ്റി ഈവനിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1962-ൽ കമ്പിത്തപാൽ വകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. 1965-ൽ അവിടെത്തന്നെ സ്റ്റെനോഗ്രാഫറായി. ഉദ്യോഗത്തോടൊപ്പം പഠനവും തുടർന്നു. കേരളാ സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും സമ്പാദിച്ചു. സ്റ്റെനോഗ്രാഫർ മൂത്ത് പി.എ.യും, പി.എ. മൂത്ത് പി.എസും ആയി.
കമ്പിത്തപാൽ വകുപ്പിലെ കമ്പി പരിവർത്തിച്ചുണ്ടായ ബി.എസ്.എൻ.എല്ലിൽ നിന്നും 2001-ൽ വിരമിച്ചു. ഭാര്യ: എസ്. രാജേശ്വരി അമ്മ. മക്കൾ:പി.ആർ.പ്രിയ, പി.ആർ. പ്രശാന്ത്. മരുമക്കൾ: കെ.കെ. ശ്രീകണ്ഠൻ നായർ,, സി.ജി. രേവതി. ചെറുമക്കൾ : എസ്.പി. ആദിൽ, എസ്.പി. ആൽവി, പി. ആർ. മൈഥിലി, പി.ആർ. മയൂഖ.
വിലാസം:
'രാജപ്രഭ', പുര-48, പുതൂർക്കോണം
വട്ടിയൂർക്കാവ് പി.ഒ., തിരുവനന്തപുരം-695 013
ഫോൺ: 0471-2360565, 9495626264
Check out the authors profile to know more about their books