ടി.വി.കെ എന്ന ടി.വി കൃഷ്‌ണന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു. ജനശ്രീ ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു. ദേശാഭിമാനി, മാതൃഭൂമി, പ്രേട്രിയട്ട് ലിങ്ക്, ബ്ലിറ്റ്‌സ് എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വന്തം കൃതികള്‍ : പി.കൃഷ്‌ണപിള്ളയുടെ ജീവചരിത്രം `സഖാവ്', അതിന്റെ ഇംഗ്ലീഷ് പതിപ്പ് `കേരളാസ് ഫസ്റ്റ് കമ്മ്യൂണിസ്റ്റ്', കാലഘട്ടത്തിന്റെ കവിതകള്‍. വിവര്‍ത്തനകൃതികള്‍ – കിഷന്‍ചന്ദ്രന്റെ ചെറുകഥാ സമാഹാരം– തീയൂം പൂവും, എല്യാ എഹറന്‍ബര്‍ഗിന്റെ `എഴുത്തുകാരനും അയാളുടെ തൊഴിലും', പ്രൊഫ. ഒ.കെ നമ്പ്യാരുടെ `പോര്‍ട്ട്‌ഗീസ് കടല്‍ക്കൊള്ളക്കാരും ഇന്ത്യന്‍ നാവികരും', `മര്‍ക്കാര്‍വംശ ചരിത്രം', വില്യം ലോഗന്റെ `മലബാര്‍ മാന്വല്‍', പ്രൊഫ. കോണ്‍റാഡ് വുഡിന്റെ `മാപ്പിളലഹള– അടിവേരുകള്‍'.
Check out the authors profile to know more about their books