ഭാസി മലാപ്പറമ്പ്
കോഴിക്കോട് നഗരത്തിൽ മലാപ്പറമ്പിൽ ജനനം. നോവലിസ്റ്റ്, ഫ്രീലാന്റാസ് സ്പോർട്സ് ലേഖകൻ. അച്ഛൻ കുളങ്ങരക്കണ്ടി ചന്തക്കുട്ടി, അമ്മ ചിരുതകുട്ടി, മലാപ്പറമ്പ് എ.എൽ.പി. സ്കൂൾ, സാമൂതിരി കോളേജ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക്ക് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള പൊതുമരാമത്തു വകുപ്പിൽ എഞ്ചിനീയറായിരുന്നു. 1996 ൽ വിരമിച്ചു. 1958 ൽ ആദ്യനോവൽ 'പാനപാത്രത്തിന്റെ കാമുകി' പ്രസിദ്ധീകരിച്ചു. നീലത്തടാകം,മനസ്സുകൾ സാഗരങ്ങൾ, അമ്പിളിച്ചോല, സുഷമയുടെ ഒളിമ്പിക് പർവ്വം (നോവലുകൾ), പുതിയ ക്ഷേത്രങ്ങൾ (ബാലസാഹിത്യം), ലോക ഫുട്ബോൾ, ലോകകപ്പ് ഫുട്ബോൾ ഒരു ചരിത്രാവലോകനം (സ്പോർട്സ്) എന്നിവ മറ്റു പ്രധാന രചനകൾ.
ഫ്രീലാൻസ് ലേഖകനായി കൽക്കത്തയിൽ പെലെ കളിച്ച മോഹൻബഗാൻ-ന്യൂയോർക്ക് കോസ്മോസ് മത്സരവും (1977)ഏഴുതവണ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളും (സ്പെയിൻ 1986, ഇറ്റലി 1990, ഫ്രാൻസ് 1998,കൊറിയ - ജപ്പാൻ 2002, ജർമ്മനി 2006, സൗത്താഫ്രിക്ക 2010) ഒരു യൂറോകപ്പ് ചാമ്പ്യൻഷിഷിപ്പും (ആസ്ട്രലിയ - സ്വിറ്റ്‌സർലണ്ട് 2008) മലയാള മനോരമയ്‌ക്കു വേണ്ടി 'കവർ' ചെയ്തു.
കേരളാ പോളിടെക്‌നിക്കിന്റെയും പ്രശസ്തമായ കോഴിക്കോട് യങ്ങ് ചാലഞ്ചേർസിന്റെയും കോഴിക്കോട് ജില്ലയുടെയും ഫുട്ബോൾ ക്യാപ്റ്റനായി ടൂർണ്ണമെന്റുകൾ കളിച്ചു. കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ട് ഉൽഘാടന മത്സരത്തിൽ കളിക്കാരനായിരുന്നു. സ്പോർട്സ് സംഘടനകളുടെയും സേവന, കലാ-സാംസ്കാരിക സംഘടനകളുടെയും ഭാരവാഹിത്വം വചിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായിരുന്നു. 'ഫുട്ബോൾ ചാമ്പ്യൻ' എന്ന സിനിമയിൽ അഭിനയിച്ചു.2002 ലെ ലോകകപ്പ് വേദിയിൽ സോളിലെ (ദ. കൊറിയ) ഗ്ലോബൽ അസോസിയേഷന്റെ ഏറ്റവും മികച്ച ലോകകപ്പ് ലേഖകനുള്ള 2002 ലെ അവാർഡും ലഭിച്ചു.
ഭാര്യ: പാറക്കുളങ്ങര പാർവ്വതി (കേരള ജനസേചനവകുപ്പ് റിട്ട.എഞ്ചിനീയർ)
മക്കൾ : സുതീഭ്, പ്രസീത്. മരുമകൾ - നിമ്മി.കൊച്ചുമകൾ-ജാൻവി
വിലാസം : 'ലൗ ഡെയ്ൽ', പോസ്റ്റ് മലാപ്പറമ്പ്, കോഴിക്കോട് - 673009
ഫോൺ: 0495-2370339,മൊബൈൽ-9447480450 ,8547470339
E-mail: bhasi_ malaparamba@yahoo.com
Check out the authors profile to know more about their books