"Welcome to Prabhath Books, Since 1952"
What are you looking for?

കണിയാപുരം രാമചന്ദ്രന്‍

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ്‌ സ:കണിയാപുരം രാമചന്ദ്രന്റേത്‌. പ്രഭാഷണകല ഒരു കലയാണെങ്കില്‍ അതിന്റെ പര്യായമായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന്‌ യുവജനനേതാവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവുമായി മാറിയ കണിയാപുരത്തിന്റെ നിര്യാണം വളരെ അപ്രതീക്ഷിതമായിരുന്നു. കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള മുഴുവന്‍ ആളുകളും കണിയാപുരത്തിന്റെ പ്രസംഗത്തിന്‌ കാതോര്‍ത്തിരുന്നു. ഏത്‌ സമ്മേളനത്തിനും ആളെക്കൂട്ടാന്‍ അദ്ദേഹത്തിന്റെ പ്രസംഗം അനിവാര്യമായിരുന്നു. എഴുത്ത്‌ കലയിലും അദ്ദേഹത്തിന്‌ അപാരമായ സാമര്‍ത്ഥ്യമുണ്ടായിരുന്നു. ഈ ലേഖന സമാഹാരം അതിന്‌ ഉത്തമ ഉദാഹരണമാണ്‌. അദ്ദേഹത്തിന്റെ നാടകങ്ങളും കവിതകളും നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍ കോളിളക്കം സൃഷ്ടിച്ചവയാണ്‌. 2005 ഏപ്രില്‍ 18ന്‌ അന്തരിച്ച സ:കണിയാപുരം രാമചന്ദ്രന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക്‌ മുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ കേരളത്തിലെ പ്രബുദ്ധരായ വായനക്കാര്‍ക്ക്‌ ഈ കൃതി സമര്‍പ്പിക്കുന്നു.

Our Authors

Check out the authors profile to know more about their books