കാനം രാജേന്ദ്രൻ
1950 നവംബർ 10 - ന് കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ കാനം ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ വി.കെ. പരമേശ്വരൻ നായർ, മാതാവ് റ്റി. കെ. ചെല്ലമ്മ. വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്. ഹൈസ്കൂൾ, കോട്ടയം ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. എ.ഐ.എസ്.എഫിൽ അംഗമായി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. 1968-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യിൽ അംഗത്വം ലഭിച്ചു. ഇരുപതാമത്തെ വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രെട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1977 വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീട് എ.ഐ.വൈ.എഫ്. ദേശീയ വൈസ് പ്രസിഡന്റായിത്തീർന്നു. 1947 മുതൽ സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന സെക്രട്ടറിയറ്റിലും അംഗമായി. സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. കൂടാതെ എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലെത്തി. 2015 ൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. ഇപ്പോൾ സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗം, എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ്, നിരവധി ഗ്രേഡ് യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിലും വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നു. ജനയുഗം ദിനപത്രത്തിന്റെയും നവയുഗം ദ്വൈവാരികയുടെയും മുഖ്യപത്രാധിപർ, സി. അച്യുതമേനോൻ സെന്ററിന്റെ ചെയർമാൻ തുടങ്ങി സാംസ്‌കാരികരംഗത്തും സജീവം.
ഭാര്യ : വനജാരാജേന്ദ്രൻ
മക്കൾ: സ്മിത, സന്ദീപ്
വിലാസം: കാനം പി.ഒ., കോട്ടയം.
ഫോൺ: 9447145333
ഇ-മെയിൽ : cpikerala@gmail.com
Check out the authors profile to know more about their books