"Welcome to Prabhath Books, Since 1952"
What are you looking for?

ഷാമില ഷൂജ

ഷാമില ഷൂജ

1971 മെയ് 12 ന് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് എം. അമാനുള്ള (റിട്ട.പി.ഡബ്ലൂ.ഡി) യുടെയും ആർ.ഫാത്തിമ ബീവിയുടെയും മകളായി ജനനം. വിഴിഞ്ഞം ഗവ.എൽ.പി.എസ്സ്., വെങ്ങാനൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. നീറമൺകര എൻ.എസ്സ്.എസ്സ് കോളേജ്, കാര്യവട്ടം ഗവ. കോളേജ് എന്നിവിടങ്ങളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര വിദ്യാഭ്യാസവും നേടി.

ഭർത്താവ് : ജെ.മുഹമ്മദ് ഷൂജ (ബിസിനസ്സ്)

മക്കൾ        : നിയാസ്. എം.എസ്, തസ്‌നീം. എം.എസ്.

സഹോദരങ്ങൾ : അഡ്വ.എ. ഹിദായത്തുള്ള,എഫ്. റസിയ 

     സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യം. ജനതാ കവിതാപുരസ്കാരം, ഗുരുനിത്യചൈതന്യയതി പുരസ്‌കാരം (ശ്രീ നാരായണ സാഹിത്യ പരിഷത്ത് ), ആർഷഭാരത ട്രസ്റ്റ് കവിതാപുരസ്കാരം,സംസ്കാര സാഹിത്യ വേദി പുരസ്‌കാരം,2015 ൽ പ്രതിഭ പുരസ്‌കാരം, സിന്ദൂരം ചാരിറ്റിയുടെയും എവർ ഗ്രീൻ ബുക്സിന്റെയും ആദരം 2015, വിതുരോദയം ധർമ്മശാസ്താ പുരസ്‌കാരം, സ്ത്രീധനരഹിതസമൂഹം പുരസ്‌കാരം,കേന്ദ്രസാഹിത്യഅക്കാദമി നാരീചേതന ആദരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടി.

കൃതികൾ : അമ്മ മധുരം (ആറ്റുകാൽ ഭക്തിഗാനങ്ങൾ സി.ഡി)

                      സ്നേഹചിമിഴ് (കവിതാ സമാഹാരം)

                      ശാന്തീതീരം (കവിതാ സമാഹാരം)

                      കുരുവിക്കൂട് (ബാല കവിതകൾ)

                     അയ്യങ്കാളി (കുട്ടികൾക്കായുള്ള ജീവചരിത്രം)

വിലാസം :   'ശ്രേയസ്സ്'

                       ടി.സി. 68/804 

                       പാച്ചല്ലൂർ, തിരുവല്ലം പി.ഒ.,

                       തിരുവനന്തപുരം.695 027 

ഫോൺ :8921598883 

Email : shamilashuja@gmail.com 

Our Authors

Check out the authors profile to know more about their books